ആലത്തൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മികച്ച വിജയവുമായി പ്രതീക്ഷകൾ സജീവമായി കെ.രാധാകൃഷ്ണൻ. എൽ.ഡി.എഫിന് ആശ്വാസം നൽകുന്ന വിജയമാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇപ്പോൾ ആലത്തൂരിൽ കെ.രാധാകൃഷ്ണൻ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ എൽഡിഎഫിന്റെ കയ്യിൽ നിന്നും സീറ്റ് തട്ടിയെടുത്ത രമ്യ ഹരിദാസിനെ തന്നെയാണ് ഇക്കുറി കെ.രാധാകൃഷ്ണൻ ആലത്തൂരിൽ പരാജയപ്പെടുത്തിയിരിക്കുന്നത്. 22000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.രാധാകൃഷ്ണന്റെ വിജയം. കെ.രാധാകൃഷ്ണൻ 396670 വോട്ട് നേടിയപ്പോൾ, രമ്യ ഹരിദാസ് 376527 വോട്ടാണ് നേടിയത്. എൻഡിഎ സ്ഥാനാർത്ഥി ഡോ.ടി.ആർ സരസു 185563 വോട്ട് നേടി.
Advertisements