മദ്യപാനികളെ ജാഗ്രത വേണം ! ഉഷ്ണം കൂടിയ സമയത്ത് മദ്യപിക്കുന്നത് ശരീരത്തിന് ഇരട്ടി അപകടം

ന്യൂസ് ഡെസ്ക് : ചൂടേറി വരികയാണ് ഈ കാലാവസ്ഥയില്‍ കഴിക്കേണ്ട ഭക്ഷണ സാധനങ്ങളെക്കുറിച്ച്‌ പലരും ബോധവാന്മാരല്ല. ഉഷ്ണം കൂടിയ സമയത്ത് മദ്യപിക്കുന്നത് ശരീരത്തിന് ഇരട്ടി അപകടം ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു.മദ്യപിക്കുമ്ബോള്‍ ശരീരത്തില്‍ നിർജലീകരണം സംഭവിക്കുന്നു. ഇത് മരണത്തിനുപോലും കാരണമാകും. മദ്യപിച്ചാല്‍ ശരീരം അമിതമായി ചൂടാവും. ജലാംശം കുറഞ്ഞ് രക്തം കട്ടപിടിച്ച്‌ ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതിന് ഇടയാക്കും. 

Advertisements

ഇതുവഴി വൃക്കകളുടെ പ്രവർത്തനവും താളം തെറ്റും. അമിതമായി മദ്യപിച്ച്‌ കൊടുംവെയിലത്ത് കുഴഞ്ഞുവീണാല്‍ മരണസാധ്യത കൂടുതലാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൂട് കൂടുമ്പോള്‍ രക്തത്തിലെ സോഡിയം പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നീ മൂലകങ്ങള്‍ ഗണ്യമായി കുറയുന്നതാണ് ഹൃദയത്തിന്റെ പ്രവർത്തനത്തെയും ശരീരത്തിന്റെ താളത്തെയും ബാധിക്കുന്നത്. കനത്തചൂടില്‍ തണുത്ത ബിയർ കഴിക്കുന്നതും ഇതുപോലെ അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.