തിരുവനനന്തപുര: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും കൂടുതല്‍ മഴ. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
ആലപ്പുഴ ജില്ലയില്‍ ഇതുവരെ 28 കോടിയുടെ കൃഷി നാശം ഉണ്ടായി. 1500 ഹെക്ടര്‍ലെ നെല്‍ കൃഷി നശിച്ചു. മഴ തുടര്‍ന്നാല്‍ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്കയില്‍ ആണ് കര്‍ഷകര്‍. അതേസമയം, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലെ പ്രശനങ്ങള്‍ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി ഡീ സതീശന്റെ നേതൃത്വത്തില്‍ യു ഡി എഫ് സംഘം ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ പത്തനംതിട്ട തിരുവല്ല നിരണത്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജീവ് സരസന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. രാവിലെ പത്തരക്ക് നിരണത്തെ വീട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍. ഉച്ചയ്ക്ക് 12.30 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാജിവിന്റെ വീട് സന്ദര്‍ശിക്കും. വേനല്‍ മഴയെ തുടര്‍ന്ന് കൃഷി നശിച്ചതും കട ബാധ്യതയും കാരണം ഞായറാഴ്ച വൈകീട്ടാണ് രാജീവന്‍ പാടത്തിന്റെ കരയില്‍ തൂങ്ങി മരിക്കുകയായിരുന്നു.