അലിഗഡ്: അലിഗഡ് മുസ്ലിം സർവകലാശാലയിൽ ഞായറാഴ്ച ഉച്ച ഭക്ഷണമായി ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകുമെന്ന പ്രചാരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ തമ്മിലടി. അലിഗഡിലെ സർ ഷാ സുലൈമാൻ ഹാളിലെ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിലെ മെനു മാറിയെന്ന പ്രചാരണമാണ് വലിയ രീതിയിൽ ചർച്ചയായത്. ബീഫ് ബിരിയാണി വേണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് മെനുവിലെ മാറ്റമെന്നായിരുന്നു വൈറലായ നോട്ടീസിൽ വിശദമാക്കിയിരുന്നത്.
ടൈപ്പ് ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്നും നോട്ടീസ് പുറത്തിറക്കിയ വിദ്യാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായാണ് അലിഗഡ് സർവ്വകലാശാല വിഷയത്തിൽ പ്രതികരിക്കുന്നത്. നോട്ടീസ് ഉടനടി പിൻവലിച്ചതായും സർവ്വകലാശാല വിശദമാക്കി. സർവ്വകലാശാലയിലെ സമാധാനാന്തരീക്ഷം നില നിർത്തുന്നതിനായി ആവശ്യമായ കർശന നിലപാട് സ്വീകരിക്കുമെന്നും സർവ്വകലാശാല അധികൃതർ വ്യക്തമാക്കി. പരസ്യമായി പതിച്ച നോട്ടീസിലായിരുന്നു ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകുമെന്ന് വിശദമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫുഡ് കമ്മിറ്റി അംഗങ്ങളായ മുതിർന്ന വിദ്യാർത്ഥികൾക്കാണ് സംഭവത്തിൽ ഉത്തരവാദിത്തമെന്നാണ് സർവകലാശാല നിലപാട്. ക്യാംപസിൽ പതിച്ച നോട്ടിസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ. തുടർന്ന് ഒരു വിഭാഗം വിദ്യാർഥികൾ മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമെന്ന് ആരോപിച്ച് സർവകലാശാലാ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.