മുംബൈ :ആദ്യ കൺമണിയെ വരവേറ്റ് ആലിയ ഭട്ടും റൺബീർ കപൂറും. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത്. സൗത്ത് മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിലായിരുന്നു കുഞ്ഞ് പിറന്നത്.
‘പെൺകുഞ്ഞാണ് ഇരുവർക്കും. ഇന്ന് രാവിലെ 7.30നാണ് കുഞ്ഞ് പിറന്നത്’- ആശുപത്രി വ്യക്തമാക്കി.
Advertisements
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഏപ്രിലിലാണ് റൺബീറും ആലിയ ഭട്ടും വിവാഹിതരായത്. കുറച്ച് മാസങ്ങൾക്കകം താരം ഗർഭിണിയാണെന്ന വാർത്തയും പുറത്ത് വരികയായിരുന്നു.