കോട്ടയം :ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കോട്ടയം മെയിൻ ശഖയുടെ മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ബാങ്കിൽ നിന്നും റിട്ടയർ ചെയ്തവരുടെ പെൻഷൻ റിസർവ് ബാങ്ക് മാതൃകയിൽ പരിഷ്കരിയ്ക്കുക, റിട്ടയറീസിൻ്റെ ആരോഗ്യ ഇൻഷുൻസ് പ്രിമിയമം ബാങ്കുകൾ വഹിക്കുക, NPS നിർത്താലാക്കി ജീവനക്കാർക്ക് പഴയ പെൻഷൻ അനുവദിക്കുക, പൊതുമേഖല ബാങ്കുകളെ സ്വകാര്യവല്കരിക്കുവാനുള്ള നീക്കം പിൻവലിക്കുക, സീനിയർ സിറ്റിസൺസിനുള്ള റെയിൽവെ യാത്രാ കൺസെൻഷൻ പുനസ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
സി ഐ റ്റി യു കോട്ടയം ജില്ലാ പ്രസിഡൻ്റ്, അഡ്വ. റെജി സക്കറിയ ധർണ സമരം ഉത്ഘാടനം ചെയ്തു. എ. കെ.ബി. ആർ. എഫ് ജില്ലാ പ്രസിഡൻ്റ് സി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ടോം തോമസ്, AIBPARC ഓൾ ഇന്ത്യ സിനിയർ വൈസ് പ്രസിഡൻ്റ്, തോമസ്സ് പോത്തൻ, NCCPA സംസ്ഥാന കമ്മറ്റിയംഗം , കെ പി ഷാ, ബി.ഇ.എഫ്.ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, പി.ആർ അജയകുമാർ , AIBDPA ജില്ലാ സെക്രട്ടറി, ബി.പുരുഷോത്തമൻ, AIPRPA ജില്ലാ സെക്രട്ടറി, എബ്രഹാം തോമസ്സ്, എ.കെ.ബി.ആർ.എഫ് ജില്ലാ കമ്മറ്റിയംഗം, വി പി ശ്രിരാമൻ, ബി.ഇ.എഫ്.ഐ,ജില്ലാ പ്രസിഡൻ്റ് എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ എ എൻ റെഡ്യാർ സ്വാഗതവും, ജില്ല ട്രഷറർ എൻ കെ ശശിധരൻ നന്ദിയും രേഖപ്പെടുത്തി.