ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്ന് വിവരം. പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
ഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് സെെന്യം അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിയത്.
ബുധനാഴ്ച പുലർച്ചെയാണ് ഇന്ത്യ ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. സെെനീക നീക്കത്തിനെ കുറിച്ച് കുറിച്ച് വിശദീകരിച്ച് സംയുക്ത സേന വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡര്‍ വ്യോമിക സിങ്ങും ചേർന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദമായി രാജ്യത്തോട് വിശദീകരിച്ചത്.
ആക്രമണത്തില്‍ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായിസെെന്യം അറിയിച്ചു.സെെനിക തിരിച്ചടി നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സെെന്യം ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സെെന്യം വാര്‍ത്താസമ്മേളനം നടത്തി. കൃത്യമായ തെളിവുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സെെന്യത്തിന്‍റെ വാര്‍ത്താസമ്മേളനം.
കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ. സാധാരണ ജനങ്ങൾക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡര്‍ വ്യോമിക സിങ്ങും വിശദീകരിച്ചു.