അമ്പലപ്പുഴയിൽ സഹോദരൻമാർ തമ്മിൽ ഏറ്റുമുട്ടി ; ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചുകൊന്നു

ആലപ്പുഴ : അമ്പലപ്പുഴയിൽ സഹോദരൻമാർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചുകൊന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുതുവൽ സന്തോഷാണ്(46) കൊല്ലപ്പെട്ടത്. സഹോദരൻ ബിസിയെ പൊലീസ് തിരയുന്നു. ശനിയാഴ്ച ഉച്ചക്ക് 2.15 ഓടെ കാക്കാഴം കടപ്പുറത്തായിരുന്നു സംഭവം.

Advertisements

ഇരുവരും തമ്മിൽ നടന്ന സംഘർഷത്തിനൊടുവിൽ ബിസി, സന്തോഷിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിച്ച ശേഷം ബിസി ഓടിപ്പോയി. ഇതുവഴി വന്ന സമീപവാസിയാണ് സന്തോഷ് രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. പിന്നീട് വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ അമ്പലപ്പുഴ പൊലീസ് സന്തോഷിൻ്റെ മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവ സ്ഥലത്തു നിന്ന് അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പും കണ്ടെടുത്തിട്ടുണ്ട്.

Hot Topics

Related Articles