ഓൾ ഇന്ത്യ എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ സ്ഥാപന ദിനാഘോഷം നടത്തി

കോട്ടയം: ഓൾ ഇന്ത്യ എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ്റെ മുപ്പത്തിയൊമ്പതാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രസിഡൻ്റ് പുന്നൂസ് പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.മികച്ച സാമൂഹ്യ പ്രവർത്തകനും ഏജൻ്റ്സ് ഫെഡറേഷൻ മുൻ ഭാരവാഹിയുമായ എം പി രമേശ് കുമാർ ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗം കെ ഗോപാലകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി സുനിതാ മോൾ എം എസ് , ഭാരവാഹികളായ വി സി ജോർജ് കുട്ടി, മേരി ഫിലിപ്പ്, വി ടി ജോസ്, സി എൻ സുരേന്ദ്രൻ നായർ, ആർ പത്മനാഭൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles