30-ാമത് ഓൾ ഇന്ത്യാ ഗിരിദീപം ട്രോഫി ബാസ്ക്കറ്റ്ബോൾ 16ാം മത് ഗിരിദീപം ട്രോഫി വോളിബോൾ, 14ാം മത് C.B.S.E., ടൂർണമെൻ്റുകൾ 2023 നവംബർ 24 മുതൽ 27 വരെ ഗിരിദീപം ഫ്ളഡ് ലിറ്റ്‌ ഇൻഡോർ സ്റ്റേഡിയത്തിൽ 

കോട്ടയം : 30-ാമത് ഓൾ ഇന്ത്യാ ഗിരിദീപം ട്രോഫി ടൂർണമെന്റുകൾ 2023 നവംബർ 24 (വെള്ളി) ആരംഭിച്ച് നവംബർ 27 (തിങ്കൾ) സമാപിക്കും. 24-ാം തീയതി രാവിലെ 9 മണിക്ക്,  ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മുഖ്യാതിഥിയായി എത്തുന്ന ടൂർണമെന്റ്, അർജുന അവാർഡ് ജേതാവ്  ടോം ജോസഫ് ഉദ്ഘാടനം ചെയ്യും. റവ ഫാ ജോസഫ് നോബിൾ ഒ.ഐ.സി (ഡയറക്ടർ, ഗിരിദീപം ഇൻസ്റ്റിറ്റ്യൂഷൻസ്) അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് ഡോ ബൈജു വി ഗുരുക്കൾ പതാക ഉയർത്തുകയും ടൂർണമെൻ്റ് ജനറൽ കൺവീനർ റവ ഫാ. സൈജു കുര്യൻ ഒ.ഐ.സി സ്വാഗതം പറയുന്ന ചടങ്ങിൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ്  ബിനു കോയിക്കൽ ആശംസ അറിയിക്കുന്നതുമാണ്.

Advertisements

നവംബർ 24 ഞായറാഴ്ച വൈകിട്ട് നടക്കുന്ന ‌സ്പോർട്‌സ് ഹോസ്റ്റൽ വിഭാഗ ബാസ്ക്കറ്റ്‌ബോൾ ഫൈനൽ മത്സരത്തിൻ്റെ മുഖ്യാതിഥിയായി പുതുപ്പള്ളി എം.എൽ.എ  ചാണ്ടി ഉമ്മനും, സംസ്ഥാന ബാസ്ക്‌കറ്റ്‌ബോൾ  അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കും. നവംബർ 27 (തിങ്കൾ) രാവിലെ 11 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ  എം.എൽ.എ  മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റനും റിട്ട. കമാൻഡൻ്റുമായ അൻവിൻ ജെ ആൻ്റണി സമ്മാനദാനം നിർവ്വഹിക്കും.  ബഥനി ആശ്രമ സുപ്പീരിയർ വെരി .റവ. ഡോ മത്തായി കടവിൽ ഒ.ഐ.സി, സംസ്ഥാന ബാസ്ക്‌കറ്റ്‌ബോൾ അസോസിയേഷൻ ലൈഫ് ടൈം പ്രസിഡന്റ്റ്  പി.ജെ സണ്ണി എന്നിവർ സന്നിഹിതരായിരിക്കും .ഗിരിദീപ ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ വൈസ്പ്രിൻസിപ്പൽ  ബിന്ദു സുരേഷിന്റെ നന്ദി പറയും.   


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് ദിവസങ്ങളിലായി ഗിരിദീപം ക്യാമ്പസിലെ വിവിധ കോർട്ടുകളിൽ 53-ൽ പരം ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ വിവിധ വിഭാഗങ്ങളിൽ (ജനറൽ സ്‌കൂൾ , ആൺ/പെൺ സ്പോർട് ഹോസ്‌റ്റൽ ആൺകൂട്ടികൾ, സിബി എസ് ഇ ഇന്റർ ഡിസ്ട്രിക്റ്റ്) നടക്കുന്നതാണ്. ഇന്ത്യയിലെ 35-ൽ പരം ബാസ്ക്‌കറ്റ്‌ബോൾ സ്‌കൂൾ ടീമുകളുടെ പങ്കാളിത്തവും കേരളത്തിലെ  8 സ്‌കൂൾ വോളിബോൾ ടീമുകൾ പങ്കെടുക്കുന്ന 16-ാമത് വോളിബോൾ ടൂർണമെൻ്റിനും ഗിരിദീപം ക്യാമ്പസ് സജ്ജമായിരിക്കുന്നു. കേരളത്തിലെ ആദ്യ റബ്ബറൈസ്‌ഡ് ഫ്ളഡ്‌ലിറ്റ് വോളിബോൾ സ്റ്റേഡിയവും ബാസ്ക്കറ്റ്‌ബോളിന് 2 ഔട്ട് ഡോർ കോർട്ടും, ഫ്ളഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയവും മാണ് സജമാക്കിയിരിക്കുന്നത്

ബാസ്ക്കറ്റ്‌ബോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ ഗിരിദീപം ടീമിനെ കൂടാതെ മുബൈയിൽ നിന്നുള്ള ഫാ ആഗ്നേൽസ് സ്‌കൂൾ ,സിൽവർ ഹിൽസ് എച്ച് എസ്.എസ് കോഴിക്കോട്, എൽ.എഫ് കൊരട്ടി, ഓക്‌സ്‌ഫോർട് പബ്ളിക് സ്‌കൂൾ കൊല്ലം . പെൺകുട്ടികളുടെ വിഭാഗത്തിൽ സെൻ്റ് ജോസഫ്‌സ് ജി എച്ച് .എച്ച് .എസ് സേലം,ഹോളി ക്രോസ് ആഗ്‌ളോ ഇന്ത്യൻ തൂത്തൂക്കൂടി , സേക്രട്ട് ഹാർട്ട് എച്ച് എസ് എസ്

തേവര, കണ്ണൂർ സ്പോർട്‌സ് ഡിവിഷൻ, സെൻ്റ് ഗോമേത്തി തിരുവനന്തപുരം എന്നീ സ്‌കൂൾ ടീമുകൾ ജനറൽ സ്‌കൂൾ വിഭാഗത്തിലും നാടാർ സരസ്വതി എച്ച് എസ്.എസ് തേനി, സെന്റ് ജോസഫ് തിരുവനന്തപുരം, സെൻ്റ് എഫ്രേമ്സ് മാന്നാനം. സെൻ്റ് ജോസഫ് പുളിങ്കുന്ന് എന്നീ ടീമുകൾ സ്പോർട്‌സ് ഹോസ്റ്റൽ വിഭാഗത്തിലും ഗിരിദീപം, ഡോൺബോസ്‌കോ പുതുപ്പള്ളി മുതലായ ടീമുകൾ ഇൻ്റർ ഡിസ്ട്രിക്റ്റ് കാറ്റഗറിയിലും മത്സരിക്കുന്നതാണ്. വോളിബോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം ടീമിനെ കൂടാതെ ജി എച്ച്. എസ് ഊറമന, ജി. എച്ച് ഈരാട്ടുപേട്ട. ഹൈമാസ് എച്ച് എസ് എസ് കൂട്ടുവള്ളിക്കാട്, എസ്.ഡി.വി. എച്ച് എസ്.എസ്. പേരാമംഗലം, സെന്റ്റ് പീറ്റേഴ്‌സ് എച്ച്. എസ്.എസ്. കോഴഞ്ചേരി, ജി.വി രാജാ ട്രിവാൻഡ്രം, ജി. എച്ച്.എസ്.എസ് കിഴക്കൻഞ്ചേരി എന്നീ പ്രഗത്ഭരായ സ്‌കൂൾ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും.  

വിവിധ വിഭാഗങ്ങളിലായി 53 ലീഗ് കം നോക്ക് ഔട്ട് മത്സരങ്ങൾ ബാസ്‌കറ്റ് ബോളിലും, വോളിബോളിൽ knock-out അടിസ്ഥാനത്തിൽ മത്സരങ്ങളുമാണ് 24-ാം തീയതി രാവിലെ മുതൽ 27-ാം തീയതി രാവിലെ വരെ രാവും പകലുമായി ഗിരിദീപം ക്യാമ്പസിൽ നടക്കുവാൻ പോകുന്നത് . ടൂർണമെൻ്റുകളുടെ നടത്തിപ്പിനായി രക്ഷാധികാരി റവ ഫാ. നൈനാൻ ചെറുപുഴത്തോട്ടത്തിൽ ഒ.ഐ.സി. ചെയർമാൻ റവ. ഫാ ജോസഫ് നോബിൾ ഒ.ഐ.സി, ജനറൽ കൺവീനർ റവ ഫാ സൈജു കുര്യൻ ഒ.ഐ.സി, ഫിനാൻസ് കമ്മറ്റി ചെയർമാൻ റവ. ഫാ. ജസ്റ്റിൻ തോമസ് ഒ.ഐ.സി. ഫിനാൻസ് കൺവീനർ ,റവ ഫാ ഡേവിഡ് ചരുവിളയിൽ ഒ.ഐ.സി ചീഫ് കോ കോർഡിനേറ്റർ ബിജു ടി തേമാൻ, കോർഡിനേറ്റർ  ലാലൂമോൻ ജെ എന്നിവരുടെ നേതൃ വിപുലമായ ഓർഗനൈസിംഗ് കമ്മറ്റി പ്രവർത്തിച്ചുവരുന്നു. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ റവ ഫാ സൈജു കുര്യൻ ഒ.ഐ.സി. ചീഫ് കോർഡിനേറ്റർ  ബിജു ടി തേമാൻ, കോർഡിനേറ്റർ  ലാലുമോൻ ജെ എന്നിവർ അറിയിച്ചു.

Hot Topics

Related Articles