പത്തനംതിട്ട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട വെസ്റ്റ് യൂണിറ്റ് കുടംബ സംഗമവും, ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും, അവാർഡ് ദാനവും നടത്തി. മേഖലാ പ്രസിഡണ്ട് പ്രസാദ് ക്ലിക്ക് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അജി ഐഡിയ അധ്യക്ഷത വഹിച്ചു. കേ.റ്റി മനോഹരൻ, ഷൈജു സ്മയിൽ, ടി വി മിത്രൻ, മനോജ് ഗീതം, ശരത് നരിയാപുരം, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് നൽകി ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടെലിവിഷൻ, സീരിയൽ താരം സാബു നാരായണൻ ലഹരി വിരുദ്ധ സന്ദേശം നൽകി.
Advertisements