ശരിക്കും കറ്റാര്‍വാഴ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കേണ്ടത്? അറിയാം ഇതിന്‍റെ ഉപയോഗങ്ങളും

ഹെല്‍ത്തി ജ്യൂസുകള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് എപ്പോഴും ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസത്തില്‍ ഒരു ജ്യൂസെങ്കിലും ഇത്തരത്തില്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. കറ്റാര്‍വാഴ ജ്യസ് ഇതുപോലെ ഏറെ ആരോഗ്യകരമാണെന്ന് നിങ്ങളേവരും കേട്ടിട്ടുണ്ടാകും. ഇന്ന് മിക്ക വീടുകളിലും അവരവരുടെ ആവശ്യത്തിനുള്ള കറ്റാര്‍വാഴ നട്ടുവളര്‍ത്തുന്നത് കാണാറുണ്ട്. അതിനാല്‍ തന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയൊക്കെ അല്‍പം കറ്റാര്‍വാഴ ജ്യൂസ് തയ്യാറാക്കി കഴിക്കാവുന്നതാണ്.

Advertisements

കറ്റാര്‍വാഴ ജ്യൂസ് എന്ന് പറയുമ്പോള്‍ ഇപ്പോഴും പലര്‍ക്കും ശരിയായ രീതിയില്‍ എങ്ങനെയാണ് ഇതുണ്ടാക്കേണ്ടത് എന്നറിയില്ല. പല ആശയക്കുഴപ്പങ്ങളും ഇത് സംബന്ധിച്ച്‌ നേരിടുന്നവരുണ്ട്. കറ്റാര്‍വാഴ ജ്യൂസ് തയ്യാറാക്കല്‍ വളരെ എളുപ്പമുള്ള ജോലിയാണ്.
കറ്റാര്‍വാഴയുടെ ഇലകള്‍ അടര്‍ത്തിയെടുത്ത് കൊണ്ടുവന്ന് ഇവ നന്നായി കഴുകുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഇതിന്‍റെ വശങ്ങളിലുള്ള മുള്ള് നീക്കം ചെയ്യുക. ഇനി ഇതിനകത്ത് നിന്ന് ഇതിന്‍റെ കാമ്പ്- അഥവാ ജെല്‍ രൂപത്തിലുള്ള ഭാഗം ഇളക്കിയെടുക്കണം. ഇതാണ് ജ്യൂസിനായി ഉപയോഗിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്പൂണോ കത്തിയോ കൊണ്ട് ഈ ജെല്‍ ഇളക്കിയെടുക്കാം. ഇനിയിതില്‍ വെള്ളം മിക്സിയിലോ ബ്ലെൻഡറിലോ അടിച്ചെടുത്താല്‍ മതി. ഇതിലേക്ക് മധുരത്തിനായി പഞ്ചസാര ചേര്‍ക്കരുത്. തേൻ ആവശ്യമെങ്കില്‍ ചേര്‍ക്കാം. അതുപോലെ അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കുന്നത് നല്ലതാണ്. ഇത് രുചിക്കും നല്ലത് ഗുണത്തിനും നല്ലതാണ്. കറ്റാര്‍വാഴ ജ്യൂസ് തയ്യാറാക്കിയ ശേഷം അല്‍പസമയം ഫ്രിഡ്ജില്‍ വച്ച്‌, തണുപ്പിച്ച ശേഷം കഴിക്കാൻ ഏറെ നല്ലതാണ്. കഴിക്കാൻ നേരത്തേ തേനും ചെറുനാരങ്ങാനീരും ചേര്‍ക്കാവൂ. ഇങ്ങനെ ചേര്‍ക്കുന്നതാണ് നല്ലത്.

അതുപോലെ ഒരുപാട് ഗുണങ്ങളാണ് കറ്റാര്‍വാഴയ്ക്കുള്ളത്. ആന്‍റി-ഓക്സിഡന്‍റുകള്‍, വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പന്നമായ കറ്റാര്‍വാഴ സ്കിൻ ആരോഗ്യത്തിനും സ്കിൻ ഭംഗിയാക്കുന്നതിനും സ്കിൻ രോഗങ്ങള്‍ അകറ്റുന്നതിനുമെല്ലാം ഏറെ സഹായകമാണ്. അതുപോലെ മുടിക്കും കണ്ണിനുമെല്ലാം കറ്റാര്‍വാഴ ഏറെ നല്ലതാണ്. ഇവയ്ക്ക് പുറമെ ഷുഗര്‍ നിയന്ത്രിക്കാനും, ദഹനം കൂട്ടാനും, രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളി ശരീരം ശുദ്ധീകരിക്കാനുമെല്ലാം കറ്റാര്‍വാഴ സഹായിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.