ആലപ്പുഴ: ആലപ്പുഴയില്‍ മദപ്പാടിലായിരുന്ന ആന രണ്ടുപേരെ കുത്തി. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഹരിപ്പാട് സ്കന്ദൻ ആണ് പാപ്പാന്മാരായ രണ്ടുപേരെ ആക്രമിച്ചത്.രണ്ടാംപാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയാണ് ആദ്യംകുത്തിയത്. തുടർന്ന് ഇയാള്‍ക്ക് പകരമെത്തിയ പാപ്പാനെയും ആന ആക്രമിച്ചു.
ചങ്ങല അഴിക്കാൻ ശ്രമിക്കുന്നതിനിടെ മുകളില്‍ കയറിയ മണികണ്ഠനെ ഹരിപ്പാട് സ്കന്ദൻ കുലുക്കി താഴെയിടുകയും പിന്നീട് കുത്തുകയുമായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഈ സംഭവം. ഇതിനുശേഷം ആനയെ തളയ്ക്കുകയുംചെയ്തു. പിന്നീട് സമീപത്തെ ക്ഷേത്രത്തില്‍നിന്ന് മുരളി എന്ന പാപ്പാനും കൂടുതല്‍ പാപ്പാന്മാരും സ്ഥലത്തെത്തി. തുടർന്ന് ആനത്തറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹരിപ്പാട് സ്കന്ദൻ വീണ്ടും അക്രമാസക്തനായത്. മുകളിലിരുന്ന മുരളിയെ സമാനരീതിയില്‍ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു.