യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ ; പിടിയിലായത് കുമാരപുരം സ്വദേശി

ആലപ്പുഴ :
ഹരിപ്പാട് യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. കുമാരപുരം കൊച്ചുചിങ്ങം തറയില്‍ ശിവപ്രസാദ് (28)നെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കുമാരപുരം താമല്ലാക്കല്‍ ലക്ഷ്മി വിലാസത്തില്‍ ജയരാജന്‍ (36) ആണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വിവാഹ വാക്ക് ഉറപ്പിക്കല്‍ ചടങ്ങിന് പോയ ശേഷം 10.30ഓടെ സുഹൃത്തിനെ കൊണ്ട് വിടുന്നതിനായി റോഡില്‍ നില്‍ക്കുമ്പോഴാണ് സ്ഥലത്തെത്തിയ ശിവപ്രസാദ് ജയരാജിനെ അടിക്കുകയും തുടര്‍ന്നു കത്തി എടുത്തു കുത്തുകയുമായിരുന്നു.

Advertisements

ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ജയരാജനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവാഹ നിശ്ചയം നടന്ന വീടിനു സമീപത്ത് വച്ച് ശിവപ്രസാദ് മറ്റുള്ളവരുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും ജയരാജ് അതില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതാണ് ജയരാജനെ ആക്രമിക്കാനുള്ള കാരണമെന്ന് പോലീസ് പറഞ്ഞു. ശിവപ്രസാദ് ഇതിനു മുന്‍പ് ഫാറൂഖ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Hot Topics

Related Articles