മാവേലിക്കരയിൽ ആംബുലൻസും പിക്ക് അപ്പ് വാനും ഇടിച്ച് അപകടം : അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു

ആലപ്പുഴ :
മാവേലിക്കരയിൽ ആംബുലൻസും പിക്ക് അപ്പ് വാനും ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ ഇന്ന് രാത്രി 8.45 ഓടെയായിരുന്നു സംഭവം. രോഗം ബാധിച്ച പ്രശാന്തിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ ആയിരുന്നു അപകടം. ഈ സമയം അതുവഴിയെത്തിയ റവന്യൂമന്ത്രി കെ രാജൻ ഫയർഫോഴ്സിനെയും പോലീസിനേയും വിവരം ധരിപ്പിക്കുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു.

Advertisements

നവകേരള സദസ്സിന്റെ ഹരിപ്പാട് മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം മാവേലിക്കരയിലേയ്ക്ക് വരുന്ന വഴിയായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത് മന്ത്രി കണ്ടത്. പോലീസും ഫയർഫോഴ്സും എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതിന് ശേഷമാണ് റവന്യൂമന്ത്രി മടങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.