ബി​സി​ന​സ് പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ബി​സി​ന​സ് പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് പു​വ​ത്തൂ​ർ പ്ര​ണ​വം വീ​ട്ടി​ൽ ദീ​പു (35) ആ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
സോ​ഫ്റ്റ്‌വെ​യ​ർ ഡ​വ​ല​പ്മെ​ന്‍റ് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പു​ന്ന​പ്ര സ്വ​ദേ​ശി​യി​ൽനി​ന്നു 70 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

Advertisements

കോ​ട​തി​യ​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.
ആ​ല​പ്പു​ഴ സൗ​ത്ത് ഐഎ​സ് എ​ച്ച്ഒ ​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ര​ജി​രാ​ജ്, അ​നു എ​സ്. നാ​യ​ർ, ഗി​രീ​ഷ് കു​മാ​ർ, മോ​ഹ​ൻ കു​മാ​ർ, സി​പി​ഒ​മാ​രാ​യ വി​പി​ൻ​ദാ​സ്, അം​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Hot Topics

Related Articles