ആലപ്പുഴ : ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ അവാര്‍ഡ് കരസ്ഥമാക്കിയ സജിമോള്‍ ജോസഫിന് വനിതാ ദിനത്തില്‍ ആദരവുമായി മഹിളാ കോണ്‍ഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ ജിന്‍സി ജോളി പൊന്നാട അണിയിച്ച് സജിമോളെ ആദരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സ്റ്റാര്‍ലി ജോസഫ്, ബിന്ദു തോമസ്, ആനി ഈപ്പന്‍, സുജാ സ്റ്റീഫന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സുഷമ സുധാകരന്‍, സെക്രട്ടറി മോളി അജിത്ത്, വിജയമ്മ തായങ്കരി, രാധാമണി ടീച്ചര്‍, മിനു സോബി, കുഞ്ഞുമോള്‍ കുര്യന്‍, സാന്റമ്മ ബിജു, ആഷ എന്നിവര്‍ പ്രസംഗിച്ചു.
Advertisements