ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി : മൂന്നിടങ്ങളില്‍ കള്ളിങ് നാളെ

ആലപ്പുഴ :
ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വാ പഞ്ചായത്ത് വാര്‍ഡ് പത്ത്, തകഴി പഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളില്‍ നാളെ കള്ളിങ് നടത്തും.
അമ്പലപ്പുഴയിൽ ഏകദേശം 790 പക്ഷികളെയും എടത്വയിൽ 33,974 പക്ഷികളെയും തകഴിയിൽ 10,867 പക്ഷികളെയും ഉള്‍പ്പെടെ 45,631 പക്ഷികളെ നശിപ്പിക്കും. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുക.

Advertisements

ഇതിനാവശ്യമായ വിറക്, കുമ്മായം, ഡീസല്‍, പഞ്ചസാര, ചിരട്ട, തൊണ്ട് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും. എടത്വയില്‍ പതിനൊന്നും തകഴിയില്‍ നാലും അമ്പലപ്പുഴയില്‍ മൂന്നും ആര്‍ ആര്‍ ടി സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.