ആലപ്പുഴ :
എടത്വ ചങ്ങംകരി നടുഭാഗം സെന്റ് ജോസഫ്സ് ചാപ്പലില്‍ മാര്‍ യൗസേപ്പിതാവിന്റെ മരണത്തിരുന്നാളാചരണത്തിന് കൊടിയേറി. തിരുനാള്‍ 18, 19, ഏപ്രില്‍ 1, 2 തീയതികളില്‍ നടക്കും. കൊടിയേറ്റിന് സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ കാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. ജോസഫ് കാമിച്ചേരി, പ്രസുദേന്തി ദേവസ്യ സ്കറിയ പഴേമഠം, ജനറല്‍ കണ്‍വീനര്‍ തോമസ് സേവ്യര്‍ കൊച്ചുപഴേമഠം എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ഫാ. റ്റോണി കോയില്‍പ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ത്ഥനയും നടന്നു.
ഇന്ന് വൈകിട്ട് 4.30 ന് ജപമാല. അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ത്ഥന – ഫാ. സ്കറിയ പറപ്പള്ളി. 19 ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30 ന് സപ്രാ. 10 ന് ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ത്ഥന – ഫാ. ജോസഫ് കാമിച്ചേരി, നേര്‍ച്ചഭക്ഷണ വിതരണം. ഏപ്രില്‍ ഒന്നിന് വൈകിട്ട് 4.30 ന് ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ത്ഥന – ഫാ. ഐബിന്‍ കൊറ്റത്തില്‍, ഫാ. ജോമോന് കടപ്രാകുന്നേല്‍, പ്രസുദേന്തി വാഴ്ച. ആറിന് ജപമാല പ്രദക്ഷിണം, ഫാ. സെബാസ്റ്റ്യന്‍ മനയത്ത്, കുട്ടികള്‍ക്ക് ആശിര്‍വാദം. രണ്ടിന് വണക്കമാസ സമാപനം നടക്കും. വൈകിട്ട് 4.30 ന് ജപമാല അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ത്ഥന – ഫാ. സേവ്യര്‍ വെട്ടിത്താനം, ഫാ. മാത്യു മാലിയില്‍. സ്നേഹവിരുന്ന്, കൊടിയിറക്ക്.