ആലപ്പുഴ : കര്‍ഷകരെ പരമാവധി ചൂഷണം ചെയ്യുവാന്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാരും എല്ലാവിധ സഹായ പദ്ധതികളെയും അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരും കര്‍ഷകരോട് പുലര്‍ത്തുന്നത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. കുട്ടനാട് നിയോജകമണ്ഡലം കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ എജന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ സജി ജോസഫ്, പ്രതാപന് പറവേലില്‍, ജെ റ്റി റാംസെ, അനില്‍ ബോസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിന് ജോസഫ് , വി കെ സേവ്യര്‍, വിശ്വന് വെട്ടത്തില്‍, തങ്കച്ചന് കൂലിപ്പുരയ്ക്കല്‍, റോബര്‍ട്ട് ജോണ്സണ്, ബെന്‍സണ്‍ ജോസഫ്, എന്‍ വി ഹരിദാസ്, ജോയി ചക്കനാട്ട്, ബ്ലെസ്റ്റണ് തോമസ്, അലക്സ് മേക്കാട്, കെ വി ചാക്കോ, മറിയാമ്മ ജോര്‍ജ്, ജിന്‍സി ജോളി, ലിജി വര്‍ഗീസ് തുടങ്ങിയവർ സംസാരിച്ചു.