ആലപ്പുഴ : ചക്കുളത്തുകാവില്‍ പൊങ്കാല നാളെ നടക്കുന്ന പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തുരുവല്ല മുതല്‍ തകഴി വരെയും, എംസി റോഡില്‍ ചങ്ങനാശേരി – ചെങ്ങന്നൂര്‍ – പന്തളം റുട്ടിലും, മാന്നാര്‍ – മാവേലിക്കര റൂട്ടിലും, മുട്ടാര്‍ – കിടങ്ങറ, വീയപുരം – ഹരിപ്പാട് റൂട്ടിലും പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തര്‍ ഇടം പിടിച്ചു തുടങ്ങി. പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദര്‍ശിയായ രാധാകൃഷ്ണന് നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ടൂറിസം, പെട്രോളിയം & പ്രകൃതിവാതകം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും, സഹധര്‍മ്മിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആര്.സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് മുഖ്യാതിഥിയാകും. ഉത്സവ കമ്മിറ്റി സെക്രട്ടറി പി.കെ സ്വാമിനാഥന് ആമുഖ പ്രഭാഷണം നടത്തും. മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദൃര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല 11 ന് അഞ്ഞൂറിലധികം വേദ പണ്ഡിതന്മാരുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ദ്രദീപം തെളിയിക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, എംഎല്‍എ തോമസ്സ് കെ. തോമസ്സിന്റെ അധ്യക്ഷതയില്‍ ഗതാഗത വകുപ്പു മന്ത്രി കെ.ബി. ഗണേഷ്കുമാര് ഉദ്ഘാടനവും നിര്‍വഹിക്കും. മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ. സി.വി ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്തംത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബര്‍ 16 ന് മഹാഗണപതി ഹോമത്തിനു ശേഷം കൊടിയേറ്റോടുകൂടി പന്ത്രണ്ടു നോയമ്പ് മഹോത്സവം ആരംഭിക്കും. സര്‍വൈശ്വര്യ സ്വാസ്തീയജ്ഞം 17 ന് ആരംഭിച്ച് 19 ന് സമാപിക്കും. 20 ന് നാരീപൂജ നടക്കും. 26 ന് കലശാഭിഷേകം, തിരുവാഭരണ ഘോഷയാത്ര, ദീപകാഴ്ച. 27 ന് കാവടിയാട്ടം, കരകം, ത്യക്കൊടിയിറക്ക്, മഞ്ഞനീരാട്ട്, താലപ്പൊലി ഘോഷയാത്ര എന്നിവയോട് കൂടി സമാപിക്കും.
ഭക്തര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി 3001 വോളന്റിയേഴ്സിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, എക്സൈസ്, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, റവന്യു, തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2000-ല്‍ പരം പോലീസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി, സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചു.
ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹന പാര്‍ക്കിംഗിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ മൈതാനത്ത് പാര്‍ക്കു ചെയ്യാം. കോട്ടയം, തൃശൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ലാ മുന്‍സിപ്പില്‍ സ്റ്റേഡിയത്തിലും, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ലാ, എടത്വ പോലീസ് സ്റ്റേഷന്, വാട്ടര്‍ അതേറിറ്റി എടത്വ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചല്‍സ് സ്കൂള്‍ എന്നീ മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. കെ.എസ്.ആര്.റ്റി.സി ബസ്സുകള്‍ക്കായി നീരേറ്റുപുറം എഎന്‍സി ജംഗ്ഷന്, തലവടി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ താല്‍ക്കാലിക ബസ്സ് സ്റ്റാന്റ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. ഡിസംബര്‍ 20 – നാണ് നാരീപൂജ. നാരീപൂജ ഉദ്ഘാടനം പ്രമുഖ സമുഹിക പ്രവര്‍ത്തകയും വ്യവസായിയുമായ റാണി മോഹന്‍ദാസ് നിര്‍വഹിക്കും. ഡിസംബര്‍ 26 ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കും. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ‘ക്ഷേത്ര മാനേജിങ്ങ് ട്രസ്റ്റി & ചീഫ് അഡ്മിനിസ്ട്രേറ്റര്‍ മണിക്കുട്ടന് നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി, മീഡിയ കോഡിനേറ്റര്‍ അജിത്ത് കുമാര്‍ പിഷാരത്ത്, ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ്, സെക്രട്ടറി പി.കെ.സ്വാമിനാഥന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.