ആലപ്പുഴ :
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാവിലെ 6 ന് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. 9 ന് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന് നമ്പൂതിരി, ഉണ്ണികൃഷ്ണന് നമ്പൂതിരി, ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തൃകൊടിയേറ്റും ചമയക്കൊടിയേറ്റും നടത്തി. 18 ന് രാവിലെ 8 ന് ശ്രീമദ് ദേവിഭാഗവത നവാഹയജ്ഞം ആരംഭിക്കും. 22 ന് രാവിലെ 9.30 ന് പ്രസിദ്ധമായ നാരീപൂജ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി സ്ത്രീകളുടെ പദം കഴുകി ഉദ്ഘാടനം ചെയ്യും. മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങിന് കാര്‍മ്മികത്വം വഹിക്കും. നാരീപൂജ ചടങ്ങിന് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനം കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. 27 ന് രാവിലെ 9 ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു-ഏറാങ്കാവ് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം നല്‍കും. സമാപന ദിവസമായ 28 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തില്‍ ആറാട്ടും തൃക്കൊടിയിറക്കവും തുടര്‍ന്ന് മഞ്ഞനീരാട്ടും നടക്കും. പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് മീഡിയ കണ്‍വീനര്‍ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം പി, സെക്രട്ടറി പി കെ സ്വാമിനാഥന് എന്നിവര്‍ നേത്യത്വം നല്‍കും.
ചക്കുളത്തുകാവ് പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറി
Advertisements