ചമ്പക്കുളം മൂലം ജലോത്സവം : ആയാംപറമ്പ് വലിയ ദിവാൻജി ജേതാവ്

ആലപ്പുഴ :
കുട്ടനാട് ചമ്പക്കുളം മൂലം വള്ളംകളിയിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് തുഴത്ത ആയാംപറമ്പ് വലിയ ദിവാൻജി രാജപ്രമുഖൻ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലാബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും മുന്നാം സ്ഥാനം ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനും നേടി. പ്രാഥമിക മത്സരത്തിൽ രണ്ടാം സ്ഥാനത് എത്തിയ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യൻ യൂണിയൻ തുഴഞ്ഞ സെന്റ് ജോർജ് ചുണ്ടൻ ഒന്നാം സ്ഥാനവും യു ബി സി കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ രണ്ടാം സ്ഥാനവും ജീസസ് ബോട്ട് ക്ലബ് കൊല്ലം ചെറുതന മൂന്നാം സ്ഥാനവും നേടി.

Advertisements

ഉച്ചകഴിഞ്ഞു രണ്ടിന് എ ഡി എം വിനോദ് രാജ് പതാക ഉയർത്തി. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജ കുമാരി അധ്യക്ഷത വഹിച്ച യോഗം കുട്ടനാട് എംഎൽഎ തോമസ്. കെ. തോമസ് ഉൽഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അമ്പലപ്പുഴ അസിസ്റ്റന്റ് കമ്മീഷ്ണർ ആർ ശ്രീശങ്കർ ചമ്പക്കുളം കല്ലൂർക്കാട് സെന്റ്. മേരീസ് ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അജികുമാർ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ആശംസകളർപ്പിച്ചു. സമാപന സമ്മേളന ഉദ്ഘാടനകർമവും, വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി അധ്യക്ഷത വഹിച്ചു. മിനി മന്മഥൻ നായർ മുഖ്യ പ്രഭാഷണം നടത്തി.

Hot Topics

Related Articles