ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ആലപ്പുഴ :
എടത്വ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സംസ്‌കാരിക ഘോഷയാത്രയോടെ സമാപിച്ചു. സമാപന സമ്മേളനം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളത്തിന് മുന്നോടിയായി നടന്ന ഘോഷയാത്ര ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മന്മഥന്‍ നായര്‍, എം സി പ്രസാദ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് ശ്രീകാന്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു, തകഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജയശ്രീ വേണുഗോപാല്‍, ഷീല സജീവ്, മദന്‍ലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ശ്രീജിത്ത്, അജിത് പിഷാരത്ത്, രജനി അജിത്ത് കുമാര്‍, മധു സി കുളങ്ങര, ചമ്പക്കുളം പഞ്ചായത്ത് അംഗങ്ങളായ ഉഷ സുഭാഷ്, അമ്പിളി എസ്, ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ രതീഷ് ആര്‍ ദാസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കമ്മലമ്മ എന്നിവര്‍ പ്രസംഗിച്ചു. ഹരിതകര്‍മ്മ സേന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവും സേനാ പ്രവര്‍ത്തകരെ ആദരിക്കലും നടന്നു. തുടര്‍ന്ന് കേരളോത്സവം വിജയികള്‍ക്കുള്ള സമ്മാന വിതരണവും കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

Hot Topics

Related Articles