ചെങ്ങന്നൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തീ പിടിച്ചു : കാർ ഓടിച്ചയാൾ ഓടി രക്ഷപെട്ടു

ആലപ്പുഴ :
നിയന്ത്രണം തെറ്റിയ കാര്‍ മറ്റൊരു കാറിൽ ഇടിച്ച് തീ പടര്‍ന്നു. ചെങ്ങന്നൂരിൽ ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. മെയിൻ റോഡിലൂടെ വരുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വീടിന് മുമ്പിൽ നിര്‍ത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. ഇതോടെ ഇടിച്ച കാറിൽ നിന്ന് തീയും പുകയും ഉയർന്നു തീ ആളിപ്പടരുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. തീപിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വീട്ടിൽ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് തീ പടരാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അപകട കാരണം വ്യക്തമല്ല.

Advertisements

Hot Topics

Related Articles