മുഖ്യമന്ത്രി പിണറായി സഞ്ചരിച്ച ചെന്നൈ മെയിൽ ചെങ്ങന്നൂരിൽ ഓഫ് ആയി : ഓഫായത് സാങ്കേതിക തകരാറിനെ തുടർന്ന്

ചെങ്ങന്നൂർ : മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച ചെന്നൈ മെയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഓഫായി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ചെന്നൈയിലേക്ക് പോയ ട്രെയിനിൻ്റെ 8 ബോഗികൾ സ്റ്റേഷനിലേക്ക് കടന്നതിനു പിന്നാലെയാണ് എൻജിൻ ഓഫ് ആയത്. ബാക്കിയുള്ള 14 ബോഗികൾ സ്റ്റേഷന് പുറത്തായി. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും സാങ്കേതിക തകരാർ മൂലമാണ് ട്രെയിൻ നിന്നതെന്നും ഉടൻ പരിഹരിക്കും എന്നും അധികൃതർ അനൗൺസ് ചെയ്തു. തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു. ചെങ്ങന്നൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.