ആലപ്പുഴ : ചേർത്തല ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരനായ സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു. നഗരസഭ പത്തൊമ്പതാം വാർഡിൽ പൂതകുളത്ത് പി. വി. സുനി (52 ) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ചേർത്തല പോലീസ് സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. ജോലിക്കായി പോകുമ്പോൾ സുനി സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: ലീന മക്കൾ : അനന്തകൃഷ്ണൻ, പാർവ്വതി.
Advertisements