ചെത്തിപ്പുരയ്ക്കൽ ഗവ. എല്‍ പി എസ് ശതാബ്ദി ആഘോഷവും യാത്രയയപ്പും

ആലപ്പുഴ : എടത്വ തലവടി ഗവ. എല്‍ പി എസ് ചെത്തിപ്പുരയ്ക്കലിന്റെ നൂറാം വാര്‍ഷികവും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ഉദ്ഘാടനം ചെയ്തു. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജനകീയ പങ്കാളിത്തത്തോടെയുള്ള വലിയ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടക്കുന്നത്. സ്‌കൂള്‍ പ്രവേശന കവാടം, അസംബ്ലിപ്പന്തല്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. സ്‌കൂളിന്റെ അഭിമാന പദ്ധതിയായ ജനകീയ ലൈബ്രറി ഉദ്ഘാടന ഘട്ടത്തിലാണ്. എസ്.എം.സി ചെയര്‍പേഴ്‌സണ്‍ ധനജ പി കെ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു എബ്രഹാം ഉപഹാര സമര്‍പ്പണം നടത്തി. എഇഒ കെ സന്തോഷ് പ്രതിഭകളെ ആദരിച്ചു. ജെ ജയശങ്കര്‍, അശ്വതി വി, ജോസ് ജെ വെട്ടിയില്‍, എ എസ് യു പി എസ് ഹെഡ്മിസ്ട്രസ് ലേഖ ജോര്‍ജ്, പി വി ചാക്കോ, ജോര്‍ജ്കുട്ടി ചെത്തിപ്പുരയ്ക്കല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ രഘുനാഥന്‍ നായര്‍, ഡോ.ജോണ്‍സണ്‍ വി ഇടിക്കുള, രതീഷ് പതിനെട്ടില്‍ചിറ, റസിയ മോള്‍ എന്നിവര്‍ പ്രസംഗിച്ചു. 31 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീലേഖ തങ്കച്ചിയ്ക്ക് യാത്രയയപ്പും നല്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികളും നടന്നു.

Advertisements

Hot Topics

Related Articles