ചക്കുളത്തുകാവില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ നൂറു കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധക്യഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചത്. മുതിര്‍ന്നവരും എഴുത്തില്‍ പങ്കെടുത്തു. നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ സമാപനവും നടന്നു. നവരാത്രിയോടനുബന്ധിച്ച് സംഗീതാര്‍ത്ഥന, തിരുവാതിര, നാടോടി നൃത്തം, കൈകൊട്ടിക്കളി, തിരുവാതിര, നാട്യാര്‍ച്ചന, കഥകളി, പദങ്ങള്‍ തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു. ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ അശോകന്‍ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

Advertisements

Hot Topics

Related Articles