ആലപ്പുഴ : ചന്ദ്രയാന്റെ വിജയകരമായ വിക്ഷേപണത്തില്‍ സന്തോഷിതരായ എടത്വ സെന്റ്. മേരിസ് എല്‍പിഎസ്സിലെ കുട്ടികള്‍ ചന്ദ്രയാന്‍ 3 ന്റെ മാതൃക നിര്‍മ്മിച്ച് ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായി. ചന്ദ്രയാന്‍ 3 വിജയകരമായി പൂര്‍ത്തീകരിച്ച വിക്ഷേപണ ദൃശ്യത്തില്‍ ആകര്‍ഷിതമായ സെന്റ്. മേരിസ് എല്‍പിഎസിലെ കുട്ടികള്‍ തങ്ങളുടെ പിടിഎ പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്രയുടെ നേതൃത്വത്തില്‍ 10 അടി ഉയരത്തില്‍ ഹാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് റോക്കറ്റ് മാതൃക നിര്‍മ്മിച്ചു.
പ്രധാന അധ്യാപക ജെസി പി ജോണ്‍ ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ കുതിപ്പിനെ കുറിച്ച് സംസാരിച്ചു. കുട്ടികള്‍ ഇന്ത്യയുടെ ഭൂപട മാതൃകയില്‍ അണി നിരന്ന് ഐഎസ്ആര്‍ഒ യ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഐഎസ്ആര്‍ഒയെ കുറിച്ച് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ചന്ദ്രയാന്‍ മൂന്നിന്റെ നിക്ഷേപണ ഘട്ടങ്ങളെ ജിസ്‌മോള്‍ ജോസഫ് വ്യക്തമാക്കി. അധ്യാപകരായ അനിലോ തോമസ്, ലിനി, അനീഷ, അനില ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.