ആലപ്പുഴ : ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ചപ്പോള്‍ കുഴഞ്ഞു വീണ ആന ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട്ട് ചന്ദ്രശേഖരനാണ് ചരിഞ്ഞത്.
ഇന്നലെ രാവിലെയോടെ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്തിച്ചപ്പോഴാണ് ആന കുഴഞ്ഞു വീണത്. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വൈകിട്ടോടെയാണ് ആന ചരിഞ്ഞത്.
Advertisements
ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നല്‍കാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.