ആലപ്പുഴ :
അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) നവംബര്‍ 23 ന് രാവിലെ എട്ട് മുതല്‍ 25 ന് വൈകിട്ട് അഞ്ചുവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ പടഹാരം ഗേറ്റ് (നമ്പര്‍. 99) വഴി പോകണം. കെഎസ്ആര്‍റ്റിസി തിരുവല്ല – ആലപ്പുഴ റൂട്ടില്‍ നേരിട്ട് സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല. തിരുവല്ല, എടത്വ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ തകഴി ക്ഷേത്രം വരേയും ആലപ്പുഴ, അമ്പലപ്പുഴ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ തകഴി ആശുപത്രി ജംഗ്ഷന്‍ വരേയും സര്‍വീസ് നടത്തും.
Advertisements