ആലപ്പുഴ:
ജില്ലാ പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ എടത്വ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം നിര്‍വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി അഞ്ചു, ബ്ലോക്ക് പഞ്ചായത്ത് അംഗം മെറിന്‍ ആന്‍ മാത്യു, ഗ്രാമ പഞ്ചായത്ത് അംഗം പി സി ജോസഫ്, എടത്വ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മനീഷ് നായര്‍, ചെമ്പുംപുറം സിഎച്ച്‌സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ഫ്രാന്‍സിസ്, തലവടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ പ്രസാദ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറന്മാരായ ഗണേഷ് കുമാര്‍, മനോജ്, പ്രസാദ്, മഞ്ജു എന്നിവര്‍ പ്രസംഗിച്ചു.
പരിശോധനയില്‍ പോസിറ്റീവ് ലക്ഷണമുള്ളവരെ കണ്ടെത്തുന്നതും തുടര്‍ ചികിത്സയോ വിദഗ്ധ ചികിത്സയോ ആവശ്യമായി വരുന്ന രോഗികളെ ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നതും സൗജന്യ ചികിത്സാ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വനിതാ കാന്‍സര്‍ നിര്‍ണയ പരിപാടിയായ കാവല്‍ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.