എടത്വ വാട്ടര്‍ അതോറിട്ടി ഓഫീസിലേയ്ക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നാളെ

ആലപ്പുഴ :
എടത്വ ജല അതോറിട്ടി സബ് ഡിവിഷന്‍ കായംകുളം ഡിവിഷന്റെ കീഴിലാക്കുന്നത് ഉപേക്ഷിക്കുക, കുടിവെള്ള പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ കുട്ടനാടിനോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എടത്വ വാട്ടര്‍ അതോറിട്ടി ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നാളെ രാവിലെ 9.30 ന് നടത്തും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിക്കും.

Hot Topics

Related Articles