കോൺഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ചേർത്തല സ്വദേശി

ആലപ്പുഴ : ചേർത്തല കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ ആലപ്പുഴയിലെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസിലാണ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല സ്വദേശിയായ പൊന്നൻ (68) ആണ് മരിച്ചത്. കോൺഗ്രസ് ഓഫീസിലെ അന്തേവാസിയായിരുന്നു പൊന്നൻ. ഇന്ന് രാവിലെയാണ് പൊന്നനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചേർത്തല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.

Advertisements

Hot Topics

Related Articles