ആലപ്പുഴ :
എടത്വയിൽ പോലീസ് വാഹനം ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ചിറ ബേബി വര്‍ഗീസിന്റെയും സുനിയുടെയും മകന് ബി. സാനി (29)യാണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓട് പച്ച ലൂര്‍ദ്ദ് മാതാ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. ആലപ്പുഴ ഭാഗത്തു നിന്ന് വന്ന പോലീസ് ജീപ്പും പച്ചയിലേക്ക് പോകുകയായിരുന്ന സാനിയുടെ സ്കൂട്ടറും തമ്മില്‍ ഇടിക്കുകയായിരുന്നു. സാനിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ക്ഷീരകര്‍ഷകനാണ് സാനി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. സോബിച്ചന്, സിബിച്ചന് സഹോദരങ്ങളാണ്.
Advertisements