ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വന്‍ഷന്‍ ഇന്ന് :
തായങ്കരിയില്‍ വിനിത ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

എടത്വ: ഫെബ്രുവരി 28 ന് നടക്കുന്ന എടത്വാ ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിനിത ജോസഫ് മത്സരിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി എടത്വ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വന്‍ഷന്‍ ഫെബ്രുവരി 7 ഇന്ന് നടക്കും. വൈകുന്നേരം 4 ന് തായങ്കരി മൂലയില്‍ പാലത്തിന് സമീപം നടക്കുന്ന കണ്‍വന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എടത്വ എല്‍സി സെക്രട്ടറി കെ സി സന്തോഷ് അധ്യക്ഷത വഹിക്കും. തോമസ് കെ തോമസ് എംഎല്‍എ, സി കെ സദാശിവന്‍, റ്റി ഡി സുശീലന്‍, ജോസഫ് കെ നെല്ലുവേലി, കെ സി ജോസഫ്, പ്രഫ. ജോര്‍ജ്ജ് കൈപ്പടശ്ശേരില്‍, ജോണ്‍സണ്‍ എം പോള്‍, ബിനു ഐസക് രാജു, കെ എസ് അനില്‍കുമാര്‍, റെജി പി വര്‍ഗീസ്, യു വിപിന്‍, പി കെ അജികുമാര്‍, എ കെ ഉത്തമന്‍ എന്നിവര്‍ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles