കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥര്‍ക്ക് തിരികെ നൽകി ഹരിത കര്‍മ്മസേന

ആലപ്പുഴ : കളഞ്ഞു കിട്ടിയ ഒരു പവന്റെ സ്വര്‍ണ്ണമാല ഉടമസ്ഥര്‍ക്ക് തിരികെ നല്കി ഹരിത കര്‍മ്മസേന അംഗങ്ങള്‍. തകഴി ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗങ്ങളായ റീന പ്രകാശ്, സുജാത എന്നിവര്‍ക്കാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി വാതില്‍പ്പടി സേവനം നടത്തുന്നിടയില്‍ വഴിയില്‍ കിടന്ന് ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മാല കളഞ്ഞു കിട്ടിയത്. മാല കിട്ടിയ ഉടനെ തന്നെ ജോലി നിര്‍ത്തി ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി കൈമാറി. തുടര്‍ന്ന് പഞ്ചായത്ത് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിപ്പിച്ചു. തുടര്‍ന്ന് ഉടമസ്ഥര്‍ എത്തി മാല കൈപ്പറ്റുകയായിരുന്നു. സത്യസന്ധമായ ഈ പ്രവൃത്തിയിലൂടെ മാതൃകയായ ഹരിത കര്‍മ്മസേന അംഗങ്ങളെ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാര്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് അംബികാ ഷിബു, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ശശാങ്കന്‍, ജയചന്ദ്രന്‍ കലാങ്കേരി, സിന്ധുജയപ്പന്‍, സെക്രട്ടറി യു. സുരേഷ്, എ.എസ്. മനോജ്, അഖില്‍ സെബാസ്റ്റ്യന്‍, സജിത എസ്, സാലി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles