ആലപ്പുഴ :
പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ്. ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് തുടക്കം കുറിച്ച് കൊടികയറി. ഇന്ന് രാവിലെ 5.45 ന് ഉള്ള മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ശേഷം 7.30 ന് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ കൊടി ആശീര്‍വ്വദിച്ച് ഉയര്‍ത്തിയതോടെയാണ് പെരുനാള് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാവിലെ 5.45 ന് പ്രധാന അള്‍ത്താരയില്‍ നടന്ന ദിവ്യബലിക്കുശേഷം പൊന്‍, വെള്ളി കുരിശുകളുടേയും മെഴുകുതിരികളുടേയും മുത്തുകുടകളുടേയും അകമ്പടിയോടെ വിശ്വസ സാഗരത്തെ സാക്ഷിയാക്കിയായിരുന്നു ആശീര്‍വദിച്ച കൊടി മുകളിലേക്ക് ഉയര്‍ന്നത്.
പട്ടുനുല്‍കൊണ്ട് പിരിച്ചെടുത്ത കയറില്‍ കൊടി മുകളിലേക്ക് ഉയര്‍ന്നതോടെ വിശുദ്ധ ഗീവര്ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ എന്ന് ആയിരങ്ങളുടെ നാവില്‍ നിന്ന് ഉയര്‍ന്ന തീഷ്ണമായ പ്രാര്‍ത്ഥനയുടെ നിറവില്‍ എടത്വ പെരുനാളിന് തുടക്കമായി. ഇനിയുള്ള നാളുകള്‍ പുണ്യഭൂമിയായ എടത്വ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ ആശാകേന്ദ്രമായിരിക്കും. തിരുനാളില്‍ പങ്കെടുക്കാനായി തീര്‍ത്ഥാടകര്‍ ഇന്നലെ മുതലേ തന്നെ പള്ളിയില്‍ എത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഏറെയും എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസ്സി. വികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. ജേക്കബ് ചെത്തിപ്പുഴ, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. ആന്റണി ചൂരവടി, ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, ഫാ. സേവ്യര്‍ വെട്ടിത്താനം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യന്‍ മനയത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി, തോമസ് കെ. തോമസ് എം.എല്‍.എ, എൽഡിഎഫ് സ്ഥാനാർത്ഥി സി.എ. അരുൺ കുമാർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കൈക്കാരന്മാരായ ജെയ്സപ്പന്‍ മത്തായി കണ്ടത്തില്‍, ജെയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, പി.കെ ഫ്രാന്‍സിസ് കണ്ടത്തിപറമ്പില്‍ പത്തില്‍, ജനറല്‍ കണ്‍വീനര്‍ ബിനോയ് മാത്യു ഒലക്കപ്പാടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ, ജോയിന്റ് കണ്‍വീനര്‍മാരായ തോമസ് ജോർജ് ആലപ്പാട്ട് പറത്തറ, ജയിന് മാത്യു കറുകയിൽ, സെക്രട്ടറി ആൻസി ജോസഫ് മുണ്ടകത്തിൽ, കൺവീനർമാരായ റോബിൻ റ്റി. കളങ്ങര, ഡോ. ജോച്ചൻ ജോസഫ്, ദിലീപ്മോൻ തൈപ്പറമ്പിൽ, ടോം ജെ. കൂട്ടക്കര, വി.റ്റി ജോസഫ് വാഴപ്പറമ്പിൽ ജോബി ജോസഫ് കണ്ണമ്പള്ളി, സാം വർഗീസ് വാതല്ലൂർ, കവിതാ ജോസഫ് തോപ്പിൽ, റ്റെസി സാബു കളത്തൂർ, റിൻസി ജോസഫ് കണ്ടെത്തിപറമ്പിൽ എന്നിവര്‍ നേതൃത്വം നല്കി.
പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും. തിരുനാള്‍ ദിനത്തില്‍ പ്രദക്ഷണത്തിന് രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തജനങ്ങളാണ്. നൂറ്റാണ്ടുകളായി പരകോടി വിശ്വാസികളുടെ ജീവിതത്തിന് വഴിയും വെളിച്ചവുമായ വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി മേയ് മൂന്നിന് രാവിലെ 7.30 ന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. മെയ് 14 ന് എട്ടാമിടം. അന്ന് ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയില്‍ മടങ്ങിയെത്തുന്നതോടെ കൊടിയിറക്കും. രാത്രി ഒന്‍പതിന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും.
ഇത്തവണത്തെ തിരുനാളിന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സീറോ മലബാര്‍ സഭ എമിരിറ്റസ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കോട്ടാര്‍ രൂപത എമിരിറ്റസ് ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ റെമിജിയൂസ്, തക്കല രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, കുഴിത്തുറൈ രൂപത ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് അനസ്താസ് എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും.