ആലപ്പുഴ :
ഒരുനേരത്തെ വിശപ്പിനായി ഇനി അലയേണ്ട. എടത്വ ടൗൺ വിശപ്പ് രഹിതമാക്കാൻ മുന്നിട്ടിറങ്ങി ലയൺസ് ക്ലബ്ബ് ഓഫ് എടത്വ. മാനസിക രോഗികൾ ഉൾപ്പെടെ എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കുമാണ് സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്. സ്പോൺസർമാരുടെ സഹകരണത്തോടെ എടത്വ ന്യൂ കുര്യൻസ് ഹോട്ടലുമായി ചേർന്നാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണ പൊതിക്ക് ഒപ്പം ഒരുകുപ്പി ശുദ്ധജലവും നൽകാനാണ് തീരുമാനം. വിശപ്പ് രഹിത പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ ബിനോയി ജോസഫ് കളത്തൂർ നിർവഹിച്ചു. പ്രസിഡൻ്റ് ബിൽബി മാത്യു കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മോഡി കന്നേൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറാർ ജോർജ്ജ്കുട്ടി പീടീകപറമ്പിൽ, ചാരിറ്റി പ്രോഗ്രാം ചെയർമാൻ വിൽസൻ ജോസഫ്, ഷേർലി അനിൽ, കെ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
എടത്വാ ടൗൺ വിശപ്പ് രഹിതമാക്കാൻ ലയൺസ് ക്ലബ്
Advertisements