ആലപ്പുഴ : എടത്വ ടൗണിലെ വ്യാപാര സ്ഥാപനത്തിലേക്ക് വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് അന്യായമായി പിഴ ചുമത്തുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കഴിഞ്ഞ കുറെ നാളുകളായി വ്യാപാര സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. നോട്ടു നിരോധനവും, പ്രളയവും മഹാമാരിയും നാട്ടിലെ കച്ചവടത്തെ ഒന്നാകെ തകര്‍ത്തുകളഞ്ഞ സാഹചര്യത്തിലാണ്.
ഓണ്‍ലൈന്‍ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന തരത്തിലേക്ക് പോലീസിന്റെ പിഴ ചുമത്തല്‍ മാറി. എടത്വ പഞ്ചായത്ത് റെഗുലേറ്ററി കമ്മറ്റി തീരുമാനം പുനഃപരിശോദിച്ച് നിയമ പാലകര്‍ക്ക് വേണ്ട നിര്‍ദ്ദേശം കൊടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിക്കും, പോലീസ് നടപടി പുനഃപരിശോധിച്ചു.
വ്യാപാരത്തെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എടത്വ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും നിവേദനം നല്‍കി. ധര്‍ണ വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് കെ.ആര്‍. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.എം. ഷെരിഫ് ഉത്ഘാടനം നിര്‍വഹിച്ചു. സമതി ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാന്‍, യൂണിറ്റ് സെക്രട്ടറി ഒ.വി. ആന്റണി, റെജി പി വര്‍ഗീസ്, യു. വിപിന്‍, ജസ്റ്റിന്‍ പി വര്‍ഗീസ്, കെ.ആര്‍. വിനിഷ്‌കുമാര്‍, ഏരിയ കമ്മിറ്റി അംഗം വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.