എടത്വായില്‍ രണ്ട് പാടശേഖരങ്ങള്‍ മട വീണു: മട വീണത് രണ്ടാം കൃഷി ചെയ്ത പാടശേഖരങ്ങളിൽ

ആലപ്പുഴ : എടത്വ കൃഷിഭവന്‍ പരിധിയിലെ രണ്ട് പാടശേഖരങ്ങള്‍ മട വീണു. രണ്ടാം കൃഷി ചെയ്ത തായങ്കരി പുത്തന്‍ വരമ്പിനകം, കറുക മയ്യക്കോണം എന്നീ പാടശേഖരങ്ങളാണ് മട വീണത്. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം. പുത്തന്‍ വരമ്പിനകം പാടശേഖരത്ത് 400 ഏക്കറിലേയും കറുക മയ്യക്കോണം പാടശേഖരത്ത് 93 ഏക്കറിലേയും കൃഷിയാണ് നശിച്ചത്. ഇരു പാടങ്ങളിലുമായി 300 കര്‍ഷകരാണുള്ളത്. വിതയിറക്കി 45 ദിവസം പിന്നിട്ടിരുന്നു. പമ്പാനദിയില്‍ വെള്ളം ഉയര്‍ന്നതോടെ പുറം ബണ്ടുകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി കൃഷി സംരക്ഷിക്കാനായി കര്‍ഷകര്‍ ശ്രമിച്ചെങ്കിലും രാവിലെ പെട്ടിമട പെട്ടിമട തള്ളി പോവുകയാരുന്നു. രണ്ട് വള പ്രയോഗം വരെ കഴിഞ്ഞിരുന്നതാണ്.

Advertisements

ഒരു ഏക്കറിന് 33000 രൂപ വച്ച് ചെലവും വന്നിരുന്നതായും കര്‍ഷകര്‍ പറയുന്നു. കൃഷി സംരക്ഷണത്തിനായി 10 ലക്ഷത്തോളം രൂപ ചെലവ് വന്നതായും 2019 ലെ രണ്ടാം കൃഷിയും മടവീണ് നശിച്ചെങ്കിലും യാതൊരുവിധ ആനൂകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കിയില്ലെന്നും പുത്തന്‍ വരമ്പിനകം പാടശേഖരത്തിന്റെ പ്രസിഡന്റ് ജസ്റ്റിന്‍ കെ. വര്‍ഗ്ഗിസ്, സെക്രട്ടറി മോനിച്ചന്‍ എം. ജോസഫ്, കറുമയ്യക്കോണം പാടശേഖരത്തിന്റെ പ്രസിഡന്റ് ഔസഫ് എം.എസ്. എന്നിവര്‍ പറഞ്ഞു. രണ്ടാം കൃഷി ചെയ്യുന്നതിനാല്‍ പ്രദേശത്തെ കൊച്ചുതറ കോളനി, ഗ്രാമോത്സവ കോളനി, പുതുവല്‍ കോളനി എന്നിവടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വെള്ളപൊക്കത്തെ പേടിക്കണ്ടാത്ത അവസ്ഥയിലുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മടവീണതോടെ പ്രദേശം പൂര്‍ണ്ണമായും വെള്ളത്തിനടിയിലുമായി. വെള്ളം ഇനിയും ഉയര്‍ന്നാല്‍ കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ ഒട്ടുമിക്ക പാടശേഖരങ്ങളിലേയും കൃഷി നശിക്കും. നദിയിലും തോടുകളിലും കലങ്ങിമറിഞ്ഞ വെള്ളം അല്പം തെളിഞ്ഞിട്ടുണ്ടെങ്കിലും കുട്ടനാട്ടില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

Hot Topics

Related Articles