മാവേലിക്കര : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാവേലിക്കര എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ ഐ.ബിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഓണക്കാലത്ത് വൻതോതിൽ വ്യാജ ചാരായ നിർമ്മാണം അനധികൃതമായി നടക്കുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധ. കൊയ്പ്പള്ളികാരാഴ്മയിൽ നടത്തിയ റെയ്ഡിൽ ഓണക്കാലം ലക്ഷ്യമിട്ട് പുത്തൻ തറയിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ വൻതോതിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 750 ലിറ്റർ കോടയും 40 ലിറ്റർ ചാരായവും പിടിച്ചെടുത്തു.
സംഭവത്തിൽ ഈ വീട്ടിലെ താമസ്സക്കാരായ ശ്യാമളയേയും ഗോപാലകൃഷ്ണനെയും പ്രതി ചേർത്തു കേസെടുത്തിട്ടുണ്ട്.ലിറ്ററിന് 1000 രൂപ നിരക്കിലാണ് ഇവർ ചാരായം വിറ്റിരുന്നത്. മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി സജുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ എം പി ഉണ്ണികൃഷ്ണന് പ്രിവന്റീവ് ഓഫീസ്സാർമാരായ എം പി ജ്യോതിസ്, എസ് മണിയനാചാരി, അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്കുമാർ, ഷിബു, പ്രവീൺ, ശ്യാം, വനിതാ സിവിൽ എക്സൈസ് ഒഫീസർ നിമ്മി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.