നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കയും പ്രതിസന്ധിയും പരിഹരിക്കണം

ആലപ്പുഴ : സിവില്‍ സപ്ലൈസിന്റെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുപ്രകാരം കുട്ടനാട്ടിലെ മുഴുവന്‍ കര്‍ഷകരും ആശങ്കയിലായിരിക്കുകയാണ്. ഇത്തവണ നെല്ല് വിതച്ചു കഴിഞ്ഞു. നെല്ല് സംഭരണ സമയത്ത് ഗുണനിലവാരം നോക്കി മാത്രമേ നെല്ല് സംഭരിക്കൂ എന്നു പറയുന്ന ഗവണ്‍മെന്റ് ഉത്തരവ് മില്ലുടമകള്‍ക്ക് സഹായകരമാകുന്ന നടപടിയാണെന്നും ഈ വര്‍ഷം കൃഷി ചെയ്യണോ വേണ്ടയോ എന്ന ആശങ്കയിലാണ് കര്‍ഷകരെന്നും അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷന്‍ ടിജിന്‍ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി തോമസ് കണ്ണംകുളം അധ്യക്ഷത വഹിച്ചു.

Advertisements

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ സജി ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ പ്രതാപന്‍ പറവേലി, ജെ.റ്റി. റാംസെ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം, വി.കെ. സേവ്യര്‍, വിശ്വന്‍ വെട്ടത്തില്‍, ജിന്‍സി ജോളി, ആന്‍സി ബിജോയ്, ബിജു വരമ്പത്ത്, തങ്കച്ചന്‍ ആശാന്‍പറമ്പില്‍, ആനി ഈപ്പന്‍,, ലിജി വര്‍ഗീസ്, ജോളി ലൂക്കോസ്, ജോര്‍ജുകുട്ടി മുണ്ടകം, മോന്‍സി സോണി, മോളി അജിത്, ജോസി പറത്തറ, തങ്കച്ചന്‍ മാമ്പ്ര, ബാബു പടിഞ്ഞാറേക്കര, ഡിജു വെന്മേലി, ജോസ് കൊടുപുന, കുഞ്ഞച്ചന്‍ പാട്ടത്തില്‍ ഷാജി പെരുവേലി, ടോമിച്ചന്‍ വാഴപ്പറമ്പ്, ആന്‍ഡ്രൂസ്, സാജു തെക്കേടം, ടോം പരുമുട്ടില്‍, സാജന്‍ തൈശേരി, ഷൈജു മണക്കളം, മോഹനന്‍ പിള്ള, കൊച്ചുമോന്‍ ഏഴരയില്‍, റോബിന്‍ കൂട്ടക്കര, മോന്‍സി ഡാനിയല്‍, ജോസ് കണിയാംപറമ്പ്, സാബു മുണ്ഡകം, വില്‍സ്സപ്പന്‍ പഴയറ്റില്‍, സുബി ടോമിച്ചന്‍ അട്ടിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles