എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാ ഇടവകയുടെ കുരിശുപള്ളിയായ പാണ്ടങ്കരി സെന്റ് പയസ് ടെന്ത് ദൈവാലയത്തില്‍ വി. പത്താം പീയുസിന്റെ മധ്യസ്ഥ തിരുനാളിന് കൊടിയേറി. കൊടിയേറ്റിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. തോമസ് മുട്ടേല്‍ സഹകാര്‍മികനായിരുന്നു. പ്രസുദേന്തി വര്‍ഗീസ് ജോസഫ് കല്ലൂപറമ്പില്‍, കൈക്കാരന്മാരായ മനീഷ് മാത്യൂ, വാളംപറമ്പില്‍, കുഞ്ഞുമോന് പതിമൂന്നില്ച്ചിറ എന്നിവര്‍ നേതൃത്വം നല്കി. തിരുനാള്‍ 20 ന് നടക്കും.
Advertisements