ആലപ്പുഴ : തകഴി സ്വദേശിയായ കെ ജി പ്രസാദിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ രാജിവയ്ക്കണമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ജില്ലാ യുഡിഎഫ് സെക്രട്ടറിയുമായ തോമസ്കുട്ടി മാത്യം ചീരംവേലില്‍ ആവശ്യപ്പെട്ടു. പിആര്‍എസ് സെക്യൂരിറ്റി കൊടുത്തു കര്‍ഷകനു അവന് അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ പണം വായ്പയായി നല്കുന്ന പ്രവണത അവസാനിപ്പിക്കണം.
കര്‍ഷകര്‍ക്കു നെല്ലിന്റെ പണം രൊക്കമായി നല്‍കാനുള്ള തുക സംസ്ഥാന ബജറ്റില്‍ മാറ്റിവയ്ക്കണമെന്നും പ്രസാദിന്റെ കുടുംബത്തിനു 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും തോമസ്കുട്ടി മാത്യു ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് മുട്ടാര്‍ മണ്ഡലം കമ്മിറ്റി മുട്ടാര്‍ സപ്ലൈക്കോയ്ക്കു മുന്പില് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് തോമസ് സി ജോസഫ് ചിറയില്‍പറമ്പില്‍, ഡോളി സ്ക്കറിയ ചീരംവേലില്‍, സ്റ്റീഫന്സി ജോസഫ് ചിറയില്‍പറമ്പില്‍, ജോര്‍ജ് തോമസ് മണലില്‍, ചാച്ചപ്പന് മാവേലിത്തുരുത്തേല്, സി വി ജോസഫ് ചീരംവേലില്‍, ആന്റണി മുണ്ടയ്ക്കല്‍, കുഞ്ഞുമോന് മണലിപ്പറമ്പില്‍, അജി ചീരംവേലില്‍, മാത്തുകുട്ടി പറമ്പത്ത്, ജോസഫ് തോമസ് ശ്രാമ്പിക്കല്‍, അലക്സാണ്ടര്‍ ആറ്റുപ്പുറം, കുഞ്ഞുമോന് നടുവിലേപ്പറമ്പില്‍, സ്ക്കറിയ ആന്റണി പൂയപ്പളി എന്നിവര്‍ പ്രസംഗിച്ചു.