കനത്ത മഴ : തലവടി പഞ്ചായത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ആലപ്പുഴ :
തലവടി പഞ്ചായത്തിൽ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചക്കുളത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയം, ഗവണ്‍മെന്‍റ് ഹൈസ്കൂൾ തലവടി, മണലേൽ സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. പമ്പ മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

Advertisements

കഴിഞ്ഞ ദിവസമുണ്ടായ ശക്തിയേറിയ കാറ്റിൽ ഒട്ടേറെ വീടുകൾക്ക് മുകളിലേക്ക് മരം വീണു. മരം വീണ് തകരാറിലായ വൈദ്യുതി വിതരണം ഇതുവരെയും പുനസ്ഥാപിക്കാനായിട്ടില്ല. ചക്കുളത്തുകാവ് – കിടങ്ങറ റോഡിൽ മുട്ടാറിലും എടത്വാ – ചമ്പക്കുളം റോഡിൽ ചങ്ങങ്കരി, കണ്ടങ്കരി ഭാഗങ്ങളിലും വെള്ളം കയറി. എടത്വാ – കൊടുപ്പുന്ന റോഡിലും എടത്വാ – മാമ്പുഴക്കരി റോഡിലും വെള്ളം കയറിയിട്ടുണ്ട്.

Hot Topics

Related Articles