ചക്കുളത്തുകാവില്‍ പൊങ്കാല കൂപ്പൺ വിതരണോദ്ഘാടനം

അലപ്പുഴ : എടത്വ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസം നടത്തി വരാറുള്ള പൊങ്കാല മഹോത്സവ കൂപ്പണിന്റെ വിതരണോദ്ഘാടനം നടന്നു. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്ര മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി, മറ്റു ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൊങ്കാല കൂപ്പണ്‍ ക്ഷേത്രം ഓഫീസിലും ക്ഷേത്ര കൗണ്ടറുകളിലും നിന്ന് ഭക്തര്‍ക്ക് ലഭ്യമാണെന്ന് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അറിയിച്ചു.

Advertisements

Hot Topics

Related Articles