ആലപ്പുഴ :
ഭർത്താവിൻ്റെ മർദ്ദനത്തെ തുടർന്ന് ഭാര്യ മരിച്ച കേസിൽ ഭർത്താവിനെ വെറുതെ വിട്ടു.
പുന്നപ്ര വടക്ക് വെളിയിൽ വീട്ടിൽ യേശുദാസ് എന്ന് വിളിക്കുന്ന സുരേഷിനെയാണ് വെറുതെ വിട്ടത്. 2021ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പുന്നപ്ര വടക്ക് പതിമൂന്നാം വാർഡിലുള്ള വീട്ടിൽ വെച്ച് ഭാര്യ സൗമ്യയെ യേശുദാസ് ദേഹോപദ്രപം ഏല്പിക്കുകയും, തുടർന്നുണ്ടായ പരിക്കിന്റെ കാഠിന്യത്തിൽ ഭാര്യ മരണപെട്ടു. പ്രതിക്കെതിരെ പുന്നപ്ര പോലീസ് 2021ൽ കൊലപാതകുറ്റം ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിതിരുന്നു.
കേസിൽ പുന്നപ്ര വടക്ക് വെളിയിൽ വീട്ടിൽ യേശുദാസ് എന്ന് വിളിക്കുന്ന സുരേഷിനെ കുറ്റക്കാരനല്ല എന്ന് കണ്ട് ആലപ്പുഴ അഡീഷണൽ സെക്ഷൻ ജഡ്‌ജി എസ് ഭാരതി വെറുതെ വിട്ടു. പ്രോസിക്യൂഷന് പ്രതിക്കെതിരായ ആരോപണങ്ങൾ സംശയാസ്പതമായി തെളിയിക്കാൻ കഴിഞ്ഞില്ല എന്ന കണ്ടെത്തലിലാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.