ആലപ്പുഴ : കുട്ടനാട്ടുകാര്‍ക്ക് കുടിവെള്ളമില്ല, വറവുകാലം വന്നാലും വെള്ളപ്പൊക്കം വന്നാലും കുടിവെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടം ഓടുന്നു. കറ്റോടു നിന്നു കിട്ടുന്ന ജലവും നീരേറ്റുപുറം പ്ലാന്റില്‍ നിന്നു കിട്ടുന്ന ശുദ്ധജലവും കുട്ടനാടിനു ഭാഗികമായി മാത്രമേ കിട്ടുന്നുള്ളൂ. തിരുവല്ല ഡിവിഷന്‍ ഓഫീസ് കായംകുളത്തേക്കു മാറ്റരുതെന്നും അങ്ങനെ മാറ്റിയാല്‍ കുട്ടനാട്ടില്‍ ഒരു ഡിവിഷന്‍ ഓഫീസ് ആരംഭിക്കണമെന്നും കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ജില്ലാ യുഡിഎഫ് സെക്രട്ടറിയുമായ തോമസ്‌കുട്ടി മാത്യു ചീരംവേലില്‍ ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് മുട്ടാര്‍ മണ്ഡലം കമ്മിറ്റി ജലസേചന വിഭാഗം അസിസ്റ്റ്ന്റ് എന്‍ജിനിയര്‍ മുട്ടാര്‍ കാര്യാലത്തിനു മുന്‍പില്‍ നടത്തിയ നില്‍പ്പു സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടില്‍ കുടിവെളളത്തിനായി കുഴിച്ചിട്ട പൈപ്പുകളും, ഓവര്‍ ഹെഡ് ടാങ്കുകളും നോക്കുകുത്തിയായിരിക്കുന്നു. അതിരൂക്ഷമായ കുടിവെള്ള പ്രശ്‌നം ഉണ്ടായിട്ടും കുട്ടനാട് എംഎല്‍എ ഇതൊന്നും അറിയുന്നില്ല. ഡിവിഷന്‍ ഓഫീസ് മാറി പോകുന്നതും അറിയുന്നില്ല. ഇത്രയും അവഗണന ഉള്ള ഒരേ ഒരു നിയോജക മണ്ഡലം കുട്ടനാടാണ്. ഈ പ്രശ്‌നത്തില്‍ കുട്ടനാട്ടുകാര്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഓഫീസ് മാറ്റുന്ന തീരുമാനം പിന്‍വലിച്ചില്ലങ്കില്‍ അതിശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും തോമസുകുട്ടി മാത്യു പറഞ്ഞു മണ്ഡലം പ്രസിഡന്റ് തോമസ് സി. ചിറയില്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. മാത്യു എം. വര്‍ഗ്ഗീസ് മുണ്ടയ്ക്കല്‍, ചാച്ചപ്പന്‍ മാവേലിത്തുരുത്തേല്‍, ജ്യോര്‍ജ് തോമസ് മണലില്‍, ജേക്കബ് പി. മാത്യു തോട്ടയ്ക്കാടു പുത്തന്‍കളം, മാത്തുകുട്ടി ജോസഫ് പൂയപ്പള്ളി, എ.ഡി. അലക്‌സാണ്ടര്‍ ആറ്റുപ്പുറം, ബാബു പാക്കള്ളി, ജോയിച്ചന്‍ ചിറയില്‍പ്പറമ്പില്‍, കുഞ്ഞുമോന്‍ നടുവിലേപ്പറമ്പില്‍, ബേബിച്ചന്‍ പുളിക്കികളം, ജോസഫ് തോമസ് ശ്രാമ്പിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.